റിയാദ്:കെട്ടിടത്തിനു നമ്പർ ഇടുന്നതുമായി ബന്ധപെട്ടു റിയാദിലെ മുൻ പ്രവാസി പുളിമൂട്ടിൽ സിയാദ് ഹസ്സൻ എന്ന യുവാവിനോട് കായംകുളം നഗരസഭാ അധികൃതർ കാണിക്കുന്ന അവഗണക്കെതിരെയും അദ്ദേഹം നടത്തുന്ന ഒറ്റയാൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും നാളെ ( 21 /11 /2023 ) ചൊവ്വാഴ്ച കായംകുളം മുനിസിപ്പാലിറ്റിയിലേക്ക് കായംകുളം റിയാദ് പ്രവാസി അസോസിഷൻ കായംകുളം ചാപ്റ്റർ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തുമെന്ന് കോഡിനേറ്റർ അനി അസീസ് അറിയിച്ചു.നഗരസഭക്ക് മുന്നിൽ കുത്തിയിരുന്ന് രണ്ടാം തവണയാണ് സിയാദ് തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്നത്.പത്തു വര്ഷം മുൻപ് സിയാദ് എം എസ് എം സ്കൂളിന് സമീപത്തുള്ള ഒരു വ്യക്തിയിൽ നിന്ന് വാങ്ങിയ പുരയിടത്തിലെ കെട്ടിടത്തിൽ സൗദിയിൽ ഉള്ള സമയത്തു രണ്ടാം നില പണിയുന്നതിന് സുഹൃത്തായ കോൺട്രാക്ടർക്ക് കരാർ നൽകിയിരുന്നു.റിയാദിൽ നിന്ന് കെട്ടിട നിർമ്മാണത്തിനു വേണ്ട നിർദ്ദേശങ്ങൾ നൽകി കൊണ്ടിരുന്നത്.
കരാറുകാരൻ നഗരസഭയിൽ നിന്നെടുക്കേണ്ട കെട്ടിട നിർമ്മാണ പെർമിറ്റ് അടക്കമുള്ള നടാപടി ക്രമങ്ങൾ വാങ്ങിയിട്ടില്ല എന്ന വിവരം സിയാദ് അറിഞ്ഞിരുന്നുമില്ല.പിന്നീട് നാട്ടിലെത്തിയ അദ്ദേഹം സാമ്പത്തിക പ്രതിസന്ധി കാരണം കെട്ടിടം വിൽക്കാൻ ശ്രമിച്ചപ്പോൾ ആണ് നഗരസഭയിൽ നിന്ന് മുകൾ നിലക്ക് പെര്മിറ്റില്ല എന്ന വിവരം തന്നെ അറിയുന്നത്.തുടർന്ന് നഗരസഭയിലെത്തി എൻജിനിയറിങ് വിഭാഗത്തിലും റവന്യൂ വിഭാഗത്തിലും തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തി 35000 രൂപ പിഴ അടക്കാമെന്ന് ധാരണയിൽ റവന്യൂ വിഭാഗത്തിൽ അതിന്റെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചെങ്കിലും എൻജിനിയറിങ് വിഭാഗം തനിക്ക് അനുകൂല നടപടികൾ എടുക്കുന്നില്ല എന്ന് സിയാദ് ജി സി സി ടൈംസ്നോട് പറഞ്ഞു.കഴിഞ്ഞ എട്ടു മാസമായി പ്രവാസിയായ താൻ നഗരസഭയിൽ കയറിയിറങുവാണെന്നും തനിക്ക് വീട്ടു നമ്ബർ നൽകുന്നത് വരെ നഗരസഭക്ക് മുന്നിൽ കുത്തിയിരിക്കുമെന്നും സിയാദ് പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലും പ്രവാസി വാട്സ്ആപ്പ് ഗ്രൂപ്പുകളിലും അധികൃതർക്കെതിരെയുള്ള പ്രവാസികളുടെ പ്രതിഷേധം നിറഞ്ഞു കഴിഞ്ഞു.
കൃപയുടെ മുൻ അംഗം കൂടിയായ സിയാദിനു നീതി ലഭിക്കുന്നതിന് വേണ്ടി പ്രവാസ സമൂഹം ഒന്നടങ്കം അദ്ദേഹത്തിന് പിന്തുണയുമായി ഉണ്ടാവുമെന്ന് കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ഷൈജു നമ്പലശേരി,ജനറൽ സെക്രട്ടറി ഇസ്ഹാഖ് ലവ് ഷോർ,ജീവകാരുണ്യ വിഭാഗം കൺവീനർ കബീർ എന്നിവർ അറിയിച്ചു.
പ്രവാസികളോട് കാണിക്കുന്ന അവഗണ അവസാനിപ്പിക്കണമെന്ന് പ്രവാസി മലയാളി ഫൌണ്ടേഷൻ സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഡോ അബ്ദുൽ നാസർ,കോഡിനേറ്റർ സുരേഷ് ശങ്കർ,ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ എന്നിവർ ആവശ്യപ്പെട്ടു.
പ്രവാസികളെ ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ എടുക്കണമെന്ന് ഷിഫാ മലയാളി സമാജം രക്ഷാധികാരി സാബു പത്തടി,പ്രസിഡന്റ് ഫിറോസ് പോത്തൻകോട് എന്നിവർ ആവശ്യപ്പെട്ടു
റിയാദിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ മുജീബ് കായംകുളത്തിന്റെ സഹോദരൻ ആണ് സിയാദ്
![]()
