തിരുവനന്തപുരം:വിവാദങ്ങൾക്കും ഭരണ മുന്നണിയിലെ സി പി ഐ അടക്കമുള്ള പാർട്ടികളുടെ സമ്മർദ്ദത്തിനു ശേഷം എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റി.ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച, തൃശൂര്‍ പൂരം വിവാദങ്ങളില്‍പ്പെട്ട് സര്‍ക്കാരിന് എഡിജിപി ഏറെ തലവേദന സൃഷ്ടിക്കുകയും നടപടിയെടുക്കാത്തതില്‍ ഭരണ കക്ഷികള്‍ അടക്കമുള്ള കക്ഷികളില്‍നിന്ന് രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് നിര്‍ണായക തീരുമാനം.മുഖ്യമന്ത്രി രാത്രി സെക്രട്ടേറിയറ്റിലെത്തി മടങ്ങിയതിനു തൊട്ടുപിന്നാലെയാണ് ഉത്തരവ് പുറത്തുവന്നത്. ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമിന് ക്രമസമാധാനച്ചുമതല നല്കി. അജിത് കുമാര്‍ ബറ്റാലിയന് എഡിജിപിയായി തുടരും.
![]()
