ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതിക്കെതിരെ സുപ്രിംകോടതിയില്‍ റിട്ട് ഹരജി നല്കി സംസ്ഥാന സർക്കാർ. കേരള സർക്കാരിന്റെ ഭാഗത്തു നിന്നുള്ള അസാധാരണനീക്കമാണിത്. കേസിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനു പുറമെ സെക്രട്ടറിയെയും ഗവർണറെയും കക്ഷി ചേർത്തിട്ടുണ്ട്. ഏഴ് സുപ്രധാന ബില്ലുകളാണ് ഗവർണർ രാഷ്ട്രപതിയുടെ അംഗീകാര്യത്തിനായി അയച്ചിരുന്നത്. ഇതിൽ ലോകായുക്ത നിയമ ഭേദഗതി ബില്ലും ഉൾപെടും. ഇതിൽ ചിലതിൽ മാത്രമാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. ചില ബില്ലുകളിൽ അംഗീകാരം വൈകുന്നു എന്ന് കാണിച്ചാണ് രാഷ്ട്രപതിക്കെതിരിൽ സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ റിട്ട് ഹർജി നൽകിയത്.
![]()
