കോട്ടയം: ഒരു വിഭാഗം സൊമാറ്റോ ഡെലിവറി തൊഴിലാളികൾ പണിമുടക്കിയത് കാരണം കോട്ടയം ജില്ലയിലെ ചില ഇടങ്ങളിൽ ഭക്ഷണ വിതരണം തടസ്സപെട്ടു. ഓർഡർ പേ കിലോമീറ്ററിന് 10 രൂപ ആക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പണിമുടക്ക്. എന്നാൽ സമരത്തിൽ നിന്ന് വിട്ടു നിന്ന് ഡെലിവറി ചെയ്യുന്നവർക്ക് പ്രത്യേക ഇൻസെന്റീവ് നൽകുമെന്ന വാഗ്ദാനം മറ്റൊരു വിഭാഗം പണിമുടക്കിൽ നിന്ന് വിട്ടു നില്ക്കാൻ കാരണമായി. സി.ഐ.ടി.യുവിന്റെ പിന്തുണയോടെയാണ് പണിമുടക്ക് നടക്കുന്നത്. കഴിഞ്ഞ ദിവസം ഡെലിവറി തൊഴിലാളികൾ ലേബർ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ സൊമാറ്റോ അധികൃതരുമായി ചർച്ച നടത്തിയിരുന്നു. അത് ആലസ്യത്തിനു പിന്നാലെയാണ് ഒരു വിഭാഗം പണിമുടക്കിലേക്ക് പോകാൻ തീരുമാനിച്ചത്.
![]()
