റിയാദ്: ലോകത്തിലെ ആദ്യ ഡ്രാഗൺ ബോൾ തീം പാർക്ക് ഖിദ്ദിയ സിറ്റിയിൽ ആരംഭിച്ചു. വിനോദം, കായികം, സംസ്കാരം എന്നിവയ്ക്കായി ലോക ശ്രദ്ധ പിടിച്ചുപറ്റുന്നതരത്തിലുള്ള തീം പാർക്കാണ് ഖിദ്ദിയയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്തത്. ഏഴ് തീം സോണുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പാർക്കിൽ 30-ലധികം റൈഡുകളുണ്ട്. ഡ്രാഗൺ ബോൾ പാർക്കിൽ ആനിമേഷൻ പ്രേമികൾക്കും കുടുംബങ്ങൾക്കും വിനോദം ആഗ്രഹിക്കുന്നവർക്കും തീം പാർക്കിന്റെ ആഴത്തിൽ മുങ്ങാനുള്ള അവസരം ലഭിക്കും. മുൻനിര ജാപ്പനീസ് ആനിമേഷൻ കമ്പനിയും ഖിദ്ദിയയും ടോയ് ആനിമേഷനും സംയുക്തമായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. റിയാദിൽ നിന്ന് 60 കിലോമീറ്റർ മാത്രം അകലെ ഖിദ്ദിയ സിറ്റിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ അഭൂതപൂർവമായ ആനിമേഷൻ തീം പാർക്ക് അര ദശലക്ഷം ചതുരശ്ര മീറ്ററിലധികം വ്യാപിച്ചുകിടക്കുന്നു.
![]()
