ന്യൂഡല്‍ഹി: സർവ്വേ ഫലങ്ങൾ ഏറെക്കുറെ ശരിവെച്ചു കൊണ്ട് അഞ്ചു സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കുമ്പോൾ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഢിലും വ്യക്തമായ ലീഡ് നേടി ബി.ജെ.പി മുന്നേറുന്ന കാഴ്ചയാണ് കാണുന്നത് .മധ്യപ്രദേശില്‍ 159സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്.കൊണ്ഗ്രെസ്സ് എഴുപത്തിലേക്ക് കടന്നെങ്കിലും ഇനി ഏറെ മുന്നോട്ട് പോകാനും സാധ്യത ഇല്ല.മധ്യപ്രദേശില്‍ ബി.ജെ.പി തുടര്‍ഭരണം ഉറപ്പായി.രാജസ്ഥാനും കോണ്‍ഗ്രസ് കൈവിട്ട പോലെയാണ് ഫലങ്ങൾ കാണിക്കുന്നത്. ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിന് തലവേദനയാകുമെന്ന് ഉറപ്പായിരുന്നു.ഒപ്പം വിമത ശല്യം ബി ജെ പി ക്കും കോൺഗ്രസിനും ഉണ്ടായിരുന്നുവെങ്കിലും ബി ജി പി ക്ക് ഏറെ ബാധിച്ചില്ല.
ഛത്തീസ്ഗഡില്‍ ഫലങ്ങൾ മാറ്റി മാറി മറിയുന്നെണ്ടെങ്കിലും ഭരണ വിരുദ്ധ വോട്ടുകളിൽ കൊണ്ഗ്രെസ്സ് അടിതെറ്റുന്ന ചിത്രമാണ് കാണുന്നത്.
തെലങ്കാന മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസമായി സെമി ഫൈനൽ തെരെഞ്ഞെടുപ്പ് ഗോദയിൽ കാണുന്നത്. 69 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.ചന്ദ്രശേഖര റാവുവന്റെ ബി.ആര്.എസ് ലീഡ് ചെയ്യുന്നത് 38 സീറ്റുകളിലും.ഉവൈസിയുടെ എ.ഐ.എം.ഐ.എം ഏഴ് സീറ്റിലും ബി.ജെ.പി ഏഴ് സീറ്റിലും മുന്നിട്ട് നില്‍ക്കുകയാണ്.
![]()
