കണ്ണൂർ: സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻറ മകൻ രൂപേഷ് പന്ന്യൻ നവകേരള സദസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നു. ശീതീകരിച്ച മുറികളിൽ കഴിയുന്നവർക്ക് വേണ്ടിയാണെങ്കിൽ കൃഷ്ണപിള്ളക്ക് കുടിലിൽ നിന്നും പാമ്പു കടിയേറ്റ് മരിക്കേണ്ടി വരില്ലായിരുനെന്നു രൂപേഷ് തുറന്നടിച്ചു. `അധികാരം’ എന്ന നാലക്ഷരത്തിന് ‘ആഡംബരം’ എന്ന നാലക്ഷരം അകമ്പടി ചേരുമ്പോൾ ദുരിത കാലവും ദുരന്ത കാലവും ഏതെന്ന് തിരിച്ചറിയാനാവാതെ എം.എൻ സ്മാരകം നോക്കുകയാണ് സാദാരനായകരെന്നും രൂപേഷ് ഫേസ് ബുക്കിൽ കുറിച്ചു. ശീതീകരിച്ച മുറികളിൽ നിന്നിറങ്ങി വന്ന് തട്ടുകടക്ക് മുന്നിൽ നിന്നും സെൽഫി എടുത്ത് സ്വയം നന്മമരമായി മാറുന്നവരല്ല എം എൻ സ്മാരകത്തിന് ലാളിത്യത്തിന്റെ മുഖം നൽകേണ്ടത്. സന്യാസി ആയി കമ്മ്യൂണിസ്റ്റായ വെളിയം ഭാർഗ്ഗവൻ ജീവിച്ച ഇടമാണിതെന്ന് തിരിചെറിയണമെന്നും രൂപേഷ് കുറിച്ചു. സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻറ മകൻ രൂപേഷ് പന്ന്യന്റെ ഫേസ് ബുക്ക് കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നു.
![]()
