റിയാദ്: സൗദിയിലെ റോഡുകളിലെ സിഗ്നലുകളിൽ വലത്തേക്ക് തിരിയും മുൻപ് വാഹനം നിർത്താതെ തിരിയുന്നത് ഇന്ന് മുതൽ നിരീക്ഷിക്കും. തിങ്കളാഴ്ച്ച മുതൽ ഇവ കർശനമായി നിരീക്ഷിച്ചു കുറ്റക്കാർക്ക് പിഴ ഈടാക്കുമെന്ന് ട്രാഫിക് മന്ത്രാലയം അറിയിച്ചു. സിഗ്നലുകളിൽ ഫ്രീ റൈറ്റ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്ന ഇടങ്ങളിൽ വാഹനം നിർത്തുകയും അഞ്ചു സെക്കൻഡ് ശേഷം വലതു വശത്തേക്ക് തിരിയുകയും വേണമെന്ന് മന്ത്രാലയം മാസങ്ങൾക്ക് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇവക്ക് ചില ക്യാമറകളിൽ പിഴ ലഭിക്കുമായിരുന്നില്ല. എന്നാൽ നവംബർ 27 തിങ്കളാഴ്ച മുതൽ എല്ലാ സിഗ്നലുകളിലും കർശനമായി നിരീക്ഷിക്കുമെന്നും ക്രമക്കേടുകൾ ക്യാമറകൾ പകർത്തുകയും പിഴ നൽകുകയും ചെയ്യുമെന്ന് ട്രാഫിക് മന്ത്രാലയം ഞായറാഴ്ച്ച അറിയിച്ചു.
![]()
