ഹൈദരാബാദ്: ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കുമായി പ്രാര്‍ഥിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലുങ്കാന ഇലക്ഷൻ പ്രചരണങ്ങൾക്കായി ഹൈദരാബാദിൽ എത്തിയ പ്രധാനമന്ത്രി പ്രശസ്തമായ തിരുമല ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ഫോട്ടോകൾക്ക് ചുവടെയാണ് എക്സ് അക്കൗണ്ട് വഴി വിവരം പങ്കുവെച്ചത്. ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ ഇന്ത്യയിലെ 140 കോടി വരുന്ന മുഴുവൻ ജനങ്ങൾക്കും വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിച്ചതായി കുറിച്ചു. കൂടാതെ ദർശനത്തിന്റെ വിവിധ ഫോട്ടോകളും എക്സിൽ പോസ്റ്റ് ചെയ്തു.
![]()
