ദുബൈ: യാത്രക്കിടയിൽ നഷ്ട്ടപെട്ട തുക കണ്ടുകെട്ടി മടക്കി നൽകി ദുബൈ പോലീസ്. പുതു വത്സര ദിനത്തിലാണ് വിദേശിയായ യാത്രക്കാരന് തുക നഷ്ടമായത്. ടാക്സി യാത്രക്കിടയിൽ 76,000 ദിർഹം പണമടങ്ങിയ ബാഗ് ടാക്സിയിൽ നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഇദ്ദേഹം ദുബൈ പോലീസിൽ പരാതിനൽകി. തുടർന്ന് പോലിസ് അന്ന്വേഷണം നടത്തുകയും അരമണിക്കൂർകൊണ്ട് തുകയടങ്ങിയ ബാഗ് കണ്ടെത്തുകയുമായിരുന്നു. ബാഗും നഷ്ട്ടപ്പെട്ടു എന്ന് കരുതിയ തുകയും തിരിച്ചുകിട്ടിയ വിദേശി ദുബായ് പോലീസിന്റെ ഇടപെടലിനെ പ്രശംസിച്ചു. ഇതിനു മുൻപും ദുബൈ പോലീസ് ഇത്തരത്തിലുള്ള സമയോചിത ഇടപെടലുകൾ നടത്തി ലോക ശ്രദ്ധ നേടിയിരുന്നു.
![]()
