റിയാദ്:ഉംറ കഴിഞ്ഞു നാട്ടിലേക്ക് മടങ്ങവേ യാത്ര മദ്ധ്യേ മലപ്പുറം സ്വദേശിനി റിയാദിൽ മരണപ്പെട്ടു. മലപ്പുറം പെരിന്തൽമണ്ണ മാനത്തു മംഗലം കുറുപ്പൻതൊടി വീട്ടിൽ കദീജ (79) റിയാദ് കിംഗ് അബ്ദുള്ള അബ്ദുൽ അസീസ് യൂണിവേഴ്സ്റ്റി ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു.യാത്ര മദ്ധ്യ ദേഹസ്വാസ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഇന്നലെ നാട്ടിലേക്ക് പോകാനിരിക്കെ ആണ് മരണം സംഭവിച്ചത് . മമ്മദ്-ഉമ്മത്ത ദമ്പതികളുടെ മകളാണ് . പരേതനായ മുഹമ്മദാജി ഭർത്താവാണ്.
ഹസ്സൈനാർ ,സക്കീർ ഹുസൈൻ ,ബുഷ്റ, ആമിന, സുബൈദ, സീനത്ത്, സഫൂറ, ഉമൈവ ,സുലൈഘ എന്നിവരും ഒരുമാസം മുൻപ് മരണപ്പെട്ട അശ്റഫും മക്കളാണ്.
നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെൽഫെയർ വിംഗ് രംഗത്തുണ്ട്.മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും
![]()
