റിയാദ്: സൗദി അറേബിയയിൽ നിന്ന് കഴിഞ്ഞ പതിനൊന്നു മാസം പ്രവാസികൾ അയച്ച പണമിടപാടുകളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ചു വലിയ കുറവെന്ന് സാമ റിപ്പോർട്ട്. നവംബര്‍ മാസത്തില്‍ 1014 കോടി റിയാല്‍ വിദേശികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചതായാണ് കണക്കുകൾ. എന്നാൽ ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ചു കുറവാണെന്നാണ് ദേശീയ ബാങ്കായ സാമ പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, സെപ്തംബര്‍ എന്നീ മാസങ്ങളിലാണ് പണമയക്കലിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയത്. എന്നാൽ ഈ മാസങ്ങളെ അപേക്ഷിച്ചു നവംബറിൽ അല്പം വർദ്ധനവ് ഉള്ളതായും സാമ റിപ്പോർട്ട് ചെയ്തു. ബിസിനസ് സംരംഭങ്ങളിൽ വിദേശികൾക്ക് നിക്ഷേപ സൗകര്യം വിപുലീകരിച്ചതു വിദേശത്തേക്ക് പണമൊഴുകുന്നത് കുറയാൻ കാരണമായതായി സാമ പഠനങ്ങൾ തെളിയിക്കുന്നു.
![]()
