റിയാദ്: ഗാസ്സ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മക്ഡൊണാൾഡിന്റെ സൗദി അറേബ്യൻ മേഖല 533,000 ഡോളർ സംഭാവന ചെയ്യുമെന്നു കമ്പനി പ്രഖ്യാപിച്ചു. ഇസ്രായേലിലെ മക്ഡൊണാൾഡിന്റെ ഫ്രാഞ്ചൈസി ഉടമകൾ ഇസ്രായേലി സൈനികർക്ക് സൗജന്യ ഭക്ഷണം നൽകിയെന്ന വാർത്തയെ കമ്പനി തള്ളിക്കളയുകയായിരുന്നു. അത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും അത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വ്യാജ വർത്തയാണെന്നും കമ്പനി പ്രതിനിധികൾ പറഞ്ഞു. കൂടാതെ മാക്ഡോലാൻഡ്സ് സൗദി അറേബ്യൻ ഘടകത്തിന്റെ ഭാഗമായി ഗസ്സയിൽ ദുരിതം അനുഭവിക്കുന്ന മേഖലയുടെ ആശ്വാസ പ്രവർത്തനങ്ങൾക്ക് 533,000 ഡോളർ സംഭാവന നൽകുമെന്നും അറിയിച്ചു.
“അറബികളും മുസ്ലീങ്ങളും ഉൾപ്പെടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഉടമസ്ഥതയിലുള്ള ഒരു ലിസ്റ്റഡ് ജോയിന്റ്-സ്റ്റോക്ക് കമ്പനിയാണ് മക്ഡൊണാൾഡ്സ് കോർപ്പറേഷൻ എന്ന് പ്രതിനിധികൾ പറഞ്ഞു.
![]()
