റിയാദ്: റിയാദ് മുനിസിപ്പാലിറ്റി സ്മശാനങ്ങളുടെ വികസന പരിപാടിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി തലസ്ഥാന നഗരമായ റിയാദിലെ 11 ഓളം പൊതു സ്മശാനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. നിലവിലെ സ്മശാനങ്ങളുടെ വികസനവും മോടിപിടിപ്പിക്കലും ഇതിന്റെ ഭാഗമായി നടക്കും. കൂടാതെ ഓരോ സ്മശാനത്തിലും സംസ്കരിക്കപെടുന്ന ആളുകളെ തിരിച്ചറിയാൻ പാകത്തിൽ ഖബറുകൾക്ക് നമ്പർ ഇടും.
സന്ദർശന വേളയിൽ പ്രാർത്ഥിക്കുന്നവർക്ക് ചൂടിൽ നിന്ന് രക്ഷ നേടുന്നതിന് ഇവിടങ്ങളിൽ തണൽ കുടകൾ ഒരുക്കും. പ്രായമായവർക്കും വൈകല്യം ഉള്ളവർക്കും സഞ്ചാരത്തിന് വാഹന സൗകര്യവും ഒരുക്കും. തണൽ മരങ്ങൾ വ്യാപകമായി വെച്ച് പിടിപ്പിക്കും. ഇവിടം സന്ദർശിക്കുമ്പോൾ അവയുടെ ലൊക്കേഷനുകൾ അറിയുന്നത് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ലൊക്കേഷൻ ബോർഡുകൾ സ്ഥാപിക്കും. കൂടാതെ സന്ദർശകർക്ക് ഇവിടങ്ങളിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നിന്ന് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കും. റിയാദിലെ പ്രധാന സ്മശാനങ്ങളിൽ ഒന്നായ ഊദ് മക്ബറയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയായതായും മുനിസിപ്പാലിറ്റി അറിയിച്ചു.
![]()
