ജിദ്ദ : പ്രശസ്ത മജീഷ്യനും മോട്ടിവേഷനൽ സ്പീക്കറുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് ഒക്ടോബർ 20 വെള്ളിയാഴ്ച ജിദ്ദയിൽ എത്തുന്നു. വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ലിയു എം എഫ്) ജിദ്ദ കൌൺസിൽ “സന്തുഷ്ട കുടുംബം നാളെയുടെ ഭാവി” എന്ന ശീർഷകത്തിൽ കുട്ടികൾ, മുതിർന്നവർ എന്ന വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും ബാധിച്ചിരിക്കുന്ന വിവിധങ്ങളായ സാമൂഹിക വിപത്തുകൾക്കെതിരെ പ്രതിരോധം എന്ന നന്മയുടെ പാത ലക്ഷ്യമാക്കിയാണ് ഡബ്ലിയു. എം. എഫ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിക്കുന്നത്.
കുടുംബ സദസ്സിനെയാണ് മുതുകാട് അഭിസംബോധന ചെയ്യുക. ജിദ്ദ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ (ബോയ്സ്) ഓഡിറ്റോറിയത്തിൽ ഒക്ടോബർ 20 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ, വൻ ജനാവലിയെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ഈ വിപത്തുകൾക്കെതിരെ ജിദ്ദയിലെ മുഴുവൻ കലാ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ കായിക സംഘടനകളുടെയും പരിപൂർണ സഹകരണവും സാന്നിധ്യവും ഡബ്ലിയു. എം. എഫ് ഭാരവാഹികൾ പത്രക്കുറിപ്പിൽ അഭ്യർത്ഥിക്കുന്നു.
![]()
