മക്ക: ഈ വർഷത്തെ ഹജ്ജ് കർമ്മത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹാജിമാർ എത്തിത്തുടങ്ങിയതോടെ സൗദി ഹജ്ജ് മന്ത്രാലയവും വിവിധ പ്രവാസി സംഘടനകളും സേവന രംഗത്ത് സജീവമാണ്.
ഹാജിമാർ വിമാനം ഇറങ്ങുന്നത് മുതൽ ഇവരുടെ സേവനങ്ങൾക്കായി മലയാളി സംഘടനകളുടെ തെരെഞ്ഞെടുക്കപ്പെട്ട വോളന്റീർമാർ കർമ്മനിരതരായി ഹാജിമാർക്കൊപ്പമുണ്ട്. ഇവരുടെ ലഗേജുകൾ ചുമന്നും നടക്കാൻ പ്രയാസപ്പെടുന്ന ഹാജിമാർക്ക് വീൽചെയർ നൽകിയും അവ ഉന്തിയും ചൂടിനെ തടയാൻ വർണ്ണ കുടകൾ നൽകിയും ഇവർ രംഗത്തുണ്ട്. നിർദ്ദേശിക്കപ്പെട്ട താമസ ഇടങ്ങളിൽ ഹാജിമാരെ എത്തിക്കുകയും ഇവർക്ക് ആവശ്യമായ നിർദേഹങ്ങൾ നൽകിയും ഇവർ കൂടെ കൂടുന്നു. ഈ സേവനങ്ങൾ ഹജ്ജ് കർമ്മം പൂർത്തീകരിച്ചു മുഴുവൻ ഹാജിമാരുടെയും വിമാനം പറന്നു ഉയരുന്നത് വരെ തുടരും.
ഹജ്ജ് മന്ത്രാലയം അസൂയ വഹമായ സേവനങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഹാജിമാരുടെ സംശയ നിവാരണത്തിനുള്ള സഹായങ്ങൾക്ക് നിരവധി മതകാര്യ വിഭാഗത്തിന്റെ സെനറ്ററുകൾ വിവിധ ഇടങ്ങളിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സംസം വെള്ളം വിതരണത്തിന് വിവിധ മാർഗ്ഗങ്ങൾ മക്കയുടെയും മദീനയുടെയും ഭാഗങ്ങളിൽ പ്രവർത്തിക്കുന്നു. കർമ്മ നിരതരായി നിരവധി ആരോഗ്യ പ്രവർത്തകരെ സദാ സമയം ഹാജിമാരുടെ സേവനത്തിനു സജ്ജരാക്കിയിട്ടുണ്ട്.
ഇന്ത്യൻ ഹാജിമാരുടെ മുഴുവൻ കാര്യങ്ങൾ നിയന്ത്രിക്കാനും പ്രശ്ന പരിഹാരത്തിനും മക്കയിൽ പ്രേത്യേക കേന്ദ്രം തുറന്നിട്ടുണ്ട്. മസ്ജിദുൽ ഹറമിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെ ഖുദായ് പാർക്കിങ്ങിന് സമീപത്തു ബഹുനില കെട്ടിടത്തിൽ വിപുലമായ സൗകര്യത്തോടെ ഓഫീസ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇവിടെ നിന്നും ഹാജിമാർക്ക് 24 മണിക്കൂറും സേവനങ്ങൾ ലഭ്യമാണ്. ഹജ്ജുമായി ബന്ധപ്പെട്ട വിവിധ ഓഫീസുകളാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ലക്ഷകണക്കിന് ഹാജിമാർ എത്തുന്ന ഇത്തവണത്തെ ഹജ്ജിനു ഇന്ത്യയിൽ നിന്ന് 1,75,025 ഹാജിമാർ എത്തും.
![]()
