ഖത്തർ : ഖത്തർ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ കെഫാഖിന്റെ (KEFAQ ) നാലാമത് വാർഷികം ‘കിരണം 2023’ ദോഹ ഇന്ത്യൻ കൾച്ചറൽ സെന്റർ അശോക ഹാളിൽ നടന്നു.
പ്രസിഡന്റ് ബിജു. കെ. ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പ്രശസ്ത റേഡിയോ അവതാരകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ RJ സൂരജ് മുഖ്യാതിഥി ആയിരുന്നു. ഖത്തർ ഇന്ത്യൻ എംബസി ഔദ്യോഗിക സംഘടനകളുടെ ഭാരവാഹികളായ ഐ.സി. സി പ്രസിഡന്റ് മണികണ്ഠൻ എ. പി, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ. എസ്. സി പ്രസിഡന്റ് എ. പി. അബ്ദുൽ റഹ്മാൻ, വിവിധ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, പ്രവാസി പുരസ്കാര ജേതാവ് ഡോ. ഷീല ഫിലിപ്പോസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഖത്തറിലെ പ്രശസ്തരായ കലാകാരന്മാർ അവതരിപ്പിച്ച ചെണ്ടമേളം, നൃത്ത പരിപാടികൽ എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി.
രക്ഷാധികാരി വർഗീസ് മാത്യു, സെക്രട്ടറി ബിനേഷ് ബാബു, ട്രഷറർ സിബി മാത്യു, വൈസ് പ്രസിഡന്റ് ബിജു. പി. ജോൺ, സജി ബേബി, ആൻസി രാജീവ്, ജോജിൻ ജേക്കബ്, ദീപു സത്യരാജൻ, ആശിഷ് മാത്യു,
കൺവീനരന്മാരായ ജോബിൻ പണിക്കർ, അനീഷ് തോമസ്,സബ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
എസ്. എസ്. എൽ. സി, പ്ലസ്. ടു വിജയികൾക്ക് സമ്മാനദാനവും, വിവിധ കലാ കായിക മത്സര വിജയികൾക്ക് ട്രോഫികളും വിതരണം ചെയ്തു. കെഫാഖ് ഐ ഡി പ്രദർശനവും , പുതിയ വെബ്സൈറ്റ് അനാവരണവും യോഗത്തിൽ നടന്നു
![]()
