ജിദ്ദ : ജിദ്ദയിലെ തിരുവനന്തപുരം നിവാസികളുടെ കൂട്ടായ്മയായ തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (റ്റി. പി. എ) യുടെ ഒമ്പതാമത് വാർഷികം ‘വർണ്ണ നിലാവ്’ 2023 ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ജൂൺ 9 വെള്ളിയാഴ്ച വൈകുന്നേരം 5 മണിമുതൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ പിന്നണി ഗായകൻ അൻസർ ഇസ്മായിൽ കൊച്ചിൻ, നിഖിൽ പ്രഭ, ബ്ലെസ്സ്ലീ തുടങ്ങിയവർ മുഖ്യ അതിഥികളായി എത്തും. പ്രവേശനം തികച്ചും സൗജന്യമാണ്.
ലൈവ് ഓർക്കസ്ട്രയോടെ കൂടിയ കലാവിരുന്നും നൃത്ത നിർത്യങ്ങളും ജിദ്ദയിലെ കലാകാരന്മാരും അതിഥികളും പങ്കെടുക്കുന്ന കലാവിരുന്നാണ് ഒരുക്കിയിരിക്കുന്നത്.
നൂറുകണക്കിന് നിർധനരായ രോഗികൾക്ക് ചികിത്സാ സഹായമായും, നിരവധി വീട്ടമ്മമാർക്ക് സ്വയം തൊഴിൽ പദ്ധതികളായും, ഭിന്നശേഷിക്കാർക്ക് ഭൗതിക ഉപകരണങ്ങളായും, പഠിക്കാൻ മിടുക്കരായ നിർധന വിദ്യാർത്ഥികൾക്ക് പഠന സഹായമായും, അംഗങ്ങൾക്കു ക്ഷേമ പദ്ധതികളുമായും, ഹജ്ജ് തീർത്ഥാടകർക്ക് രക്തദാനം നൽകിയും, നാടണയാൻ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് യാത്രാ സഹായമായും, ചതിക്കുഴികളിൽ പെട്ട് ദുരിത ജീവിതരായ പ്രവാസികൾക്ക് സാന്ത്വനമായും ജിദ്ദയിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിര സാന്നിധ്യമാണ് ജിദ്ദ റ്റി. പി. എ.
കേരള സർക്കാരിൻ്റെ പ്രവാസികാര്യ ക്ഷേമ സ്ഥാപനമായ നോർക്ക റൂട്ട്സ് TPA ജിദ്ദ നിലവിൽ 2027 വരെ നോർക്ക അംഗത്വ കാലാവധിയുള്ള തിരുവനന്തപുരം ജില്ലയിലെ ഏക പ്രവാസി സംഘടനയാണ്.
വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് സുമുദ്ദീൻ മണനാക്ക്, ജനറൽ സെക്രട്ടറി മുഹമ്മദ് ഹുസൈൻ, ട്രഷറർ നൗഷാദ് ആറ്റിങ്ങൽ, ഗായകൻ അൻസാർ ഇസ്മായിൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ മുഹമ്മദ് അബൂബക്കർ, കൾച്ചറൽ സെക്രട്ടറി വിവേക് എന്നിവർ പങ്കെടുത്തു.
![]()
