റിയാദ്: വിഷൻ 2030 എന്ന സൗദി അറേബ്യയുടെ സ്വപ്ന പദ്ധതിക്കൊപ്പം ഹജ്ജ്, ഉംറ, സന്ദർശകർ, ടൂറിസ്റ്റുകൾ തുടങ്ങിയവർ ഉൾപ്പെടെ രാജ്യം പ്രതീക്ഷിക്കുന്നത് 70 കോടിയിലേറെ പേരെ. കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യൻ ടൂറിസ്റ്റ് മന്ത്രാലയം ഈ കണക്കുകൾ പുറത്തു വിട്ടത്. ഹജ്ജിനായും ഉംറക്കായും എത്തുന്ന തീർത്ഥാടകർക്ക് പുറമെ രാജ്യം സന്ദർശിക്കുന്ന ടൂറിസ്റ്റുകളുടെയും എണ്ണത്തിൽ ക്രമാതീതമായ വളർച്ചയുണ്ടാകുമെന്നും മന്ത്രാലയം ട്വിറ്റ് ചെയ്തു. രാജ്യത്തെ പല പദ്ധതികളും ടൂറിസ്റ്റുകളെ രാജ്യത്തിലേക്ക് ആകർഷിക്കാൻ കാരണമാകുമെന്നും ഇത് സന്ദർശകരുടെ ഒഴുക്കിലേക്ക് നീങ്ങുമെന്നും മന്ത്രാലയം പ്രതീക്ഷിക്കുന്നു. നിയോം പദ്ധതി, കിദിയ്യ, സൽമാൻ പാർക്ക് തുടങ്ങിയവ സന്ദർശകരെ ആകര്ഷിക്കുന്നതരത്തിൽ വളരുമെന്നും മന്ത്രാലയം കുറിപ്പിൽ പറഞ്ഞു.
![]()
