റിയാദ്: സൗദി അറേബിയയുടെ ഉദ്യോഗിക വിമാനമായ സൗദി എയർലൈൻസ് ലോഗോ മാറ്റി. കഴിഞ്ഞ ദിവസമാണ് ജിദ്ദയിൽ നടന്ന ഒരു പരിപാടിയിൽ ഇത് സംബന്ധിച്ച വിവരം അധികൃതർ പുറത്തു വിട്ടത്. ലോഗോക്ക് പുറമെ കാബിൻ ക്രൂ യൂണിഫോമിലും മാറ്റം വന്നതായി റിപ്പോർട്ടുകളുണ്ട്. നിലവിലെ ലോഗോയിൽ നിന്ന് പഴയ ലോഗോയിലേക്ക് മടങ്ങുന്നതായും അധികൃതർ പറഞ്ഞു. ഇളം മഞ്ഞ ഷേഡ് പശ്ചാത്തലത്തിൽ നിന്ന് നീക്കി പകരം ഊർജസ്വലവും തിരിച്ചറിയാവുന്നതുമായ പച്ച നിറത്തിലേക്ക് ലോഗോ മടക്കി കൊണ്ടുവരികയാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. 1970 ൽ രൂപകൽപ്പന ചെയ്ത ലോഗോയോട് സാമ്യമുള്ളതാണ് നിലവിലെ പുതിയ ലോഗോ.
![]()
