അനീഷ് കുമാർ വലിയപുരക്കൽ,റിയാദ്
ഇനിയും ഉറങ്ങാത്ത ഗാന്ധി
ഉറങ്ങാൻ കഴിയാത്ത ഗാന്ധി
കവലയിൽ ഒരു കോണിൽ
വടിയൂന്നി കരുതലായ്
തനിയെ നിൽപ്പു നീ ഗാന്ധി
വെയിലേറ്റു തളരാതെ
മഴയത്തു കുതിരാതെ
ഇരുളിലും മിഴിനട്ടു ഗാന്ധി
കാവലായി നിൽക്കുന്നു ഗാന്ധി
ഇനിയും തളരാത്ത ഗാന്ധി
മായ്ച്ചാലും മായാത്ത ഗാന്ധി
നിഴലായി ചുമരിലും
പതിവായി തെരുവിലും
വഴികാട്ടിയാകുന്നു ഗാന്ധി
ഹൃദയത്തിൽ ആഴ്ന്നൊരാ ഗാന്ധി
അനീതികൾ നിറയുന്ന
കെട്ട കാലത്തിലും
ആശ്രയമാകുന്നു ഗാന്ധി
മർത്യനാശ്വാസമാകുന്നു ഗാന്ധി
ആശയമാകുന്നു ഗാന്ധി
മരണമില്ലാത്തൊരു ഗാന്ധി …..
![]()
