തൃശൂർ :കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ അറസ്റ്റിലായ സിപിഎം നേതാവ് പിആര്‍ അരവിന്ദാക്ഷനെ വീണ്ടും ഇഡി കസ്റ്റഡിയില്‍ വാങ്ങും. അരവിന്ദാക്ഷന് അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നത്. കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷന് വിദേശയാത്ര നടത്തിയതായി ഇ ഡി യുടെ റിമാന്‍ഡ് റിപ്പോർട്ടിലുണ്ട്.അരവിന്ദാക്ഷന്റെ ഭാര്യയുടെ പേരിലുള്ള വസ്തു 85 ലക്ഷം രൂപയ്ക്ക് പ്രവാസിയായ അജിത് മേനോന് വിറ്റതായും കണ്ടത്തി.കൂടാതെ 1600 രൂപ മാസം പെന്ഷന് വാങ്ങുന്ന അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് 63,56,460 രൂപ എത്തിയെന്നും ഇഡി കണ്ടത്തിയിട്ടുണ്ട്. പിടിയിലായവര്‍ ഇവരുടെ ബിനാമികളാണെന്നും കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കുന്നു
![]()
