ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികൾക്ക് ടിക്കറ്റിന് പുറമേ നൽകേണ്ടി വരുന്ന ഫീസ് അടുത്തിടെ എയർ ഇന്ത്യ വർധിപ്പിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ പരിഭവുമായി നിരവധി പരസ്യ ചിത്രങ്ങളിലും സിനിമയിലും അഭിനയിച്ചിട്ടുള്ള കുട്ടി താരം ഐസിൻ ഹാഷ്.മുൻപ് ഒരു തവണ രക്ഷിതാക്കളില്ലാതെ ഒറ്റയ്ക്ക് എയർ ഇന്ത്യയുടെ പ്രത്യേക സർവീസ് ഉപയോഗിച്ച് ഐസിൻ കേരളത്തിലേക്ക് യാത്ര ചെയ്തിരുന്നു. എന്നാൽ ഇത്തവണ എയർ ഇന്ത്യ ആ സർവീസിന് ഇരട്ടി നിരക്കാണ് ഐസിന്റെ പക്കൽ നിന്നും ഈടാക്കിയത്. മുൻപ് ടിക്കറ്റ് നിരക്കിന് പുറമേ 5,000 രൂപ ആയിരുന്നു സർവീസ് ചാർജ്. ഇപ്പോൾ അത് ഒറ്റയടിക്ക് 10,000 രൂപയായി വർധിപ്പിച്ചതാണ് ഐസിന്റെ പരിഭവത്തിന് കാരണം.രണ്ടുമാസത്തെ വേനലവധി കഴിഞ്ഞ് കഴിഞ്ഞ ദിവസം നാട്ടിൽ നിന്നും ഒറ്റയ്ക്ക് ദുബായിൽ എത്തിയ ഐസിനാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഒരു വിഡിയോയിൽ തന്റെ പരിഭവം വെളുപ്പെടിത്തിയത്.
![]()
