ആലപ്പുഴ : വന്ദേ ഭാരത് ട്രെയിൻ സ്റ്റോപ്പടക്കം ലഭിക്കാത്ത കായംകുളത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ശക്തമായി പ്രതിഷേധിച്ചു ഫേസ്ബുക്കിൽ പോസ്റ്റുമായി കായംകുളം എം എൽ എ അഡ്വ യു പ്രതിഭ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
“ജനപ്രതിനിധികൾ വഴി ഒന്നും ചെയ്യില്ല, ജനങ്ങളെ തെരുവിൽ ഇറക്കുക ആണ് സാറേ ഞങ്ങളുടെ ശീലം”
കായംകുളത്തിനോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന തുടരുന്നു. ശക്തമായി പ്രതിഷേധിക്കുന്നു…
പ്രിയരേ, നമ്മുടെ കായംകുളം വളരെ പുരാതന പാരമ്പര്യമുള്ള പട്ടണം ആണ്. ആലപ്പുഴയിലെ തന്നെ ഏറെ ശ്രദ്ധേയമായ സ്ഥലം.റെയിൽ ഗതാഗത സംവിധാനത്തിലും കായംകുളത്തിന്റെ സ്ഥാനം അത്രതന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.മധ്യ തിരുവിതാംകൂറിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് കായംകുളം ജംഗ്ഷൻ. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയുള്ളവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷൻ ആണ് കായംകുളം.ആയിരക്കണക്കിന് യാത്രക്കാരാണ് കായംകുളം റെയിൽവേ സ്റ്റേഷനിൽ പ്രതിദിനം എത്തിച്ചേരുന്നത്.ദേശീയ പാത വികസനം നടക്കുമ്പോഴും ഇപ്പോൾ രണ്ടു വന്ദേഭാരത് ട്രെയിനുകൾ അനുവദിച്ചപ്പോഴും നമ്മുടെ കായംകുളത്തോട് അങ്ങേയറ്റം അവഗണന ആണ് കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നത്.കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഈ അവഗണനയ്ക്കും ജനദ്രോഹ നയങ്ങൾക്കുമേതിരെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.
![]()
