മദീന: പ്രവാചക നഗരിയായ മദീനയിലെ ചരിത്ര ഇടങ്ങളുടെ സംരക്ഷണ ജോലികൾ പൂർത്തിയായതായി മന്ത്രാലയം. 18 ഓളം ചരിത്ര ഇടങ്ങളുടെ പണികളാണ് ഇതിനകം പൂർത്തിയായതെന്നു സൗദി ഹെറിറ്റേജ് അതോറിട്ടി അറിയിച്ചു. പ്രവാചക പള്ളിയും പരിസര പ്രദേശങ്ങളിലെയും ചരിത്ര മേഖലകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ദ്രുത ഗതിയിൽ സംരക്ഷണ ജോലികൾ നടക്കുന്നത്. ഇത്തരത്തിൽ 100 ചരിത്ര സ്ഥലങ്ങളാണ് മദീനയിൽ മാത്രം സംരക്ഷിക്കുന്നതെന്നും മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. വര്ഷം തോറും ലക്ഷകണക്കിന് സന്ദർശകരാണ് പുണ്യ നഗരമായ മദീന സന്ദർശിക്കുന്നത്. ഇസ്ലാമിക ചരിത്രത്തിൽ ഏറെ പ്രാധന്യമുള്ള നിരവധി ഇടങ്ങളാൽ സമ്പന്നമാണ് മദീന പട്ടണം.
![]()
