ദുബൈ: യു.എ.ഇയില്‍ യുവജന മന്ത്രിയാകാന്‍ താല്പര്യമുള്ളവരെ തേടി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇട്ട എക്സ് പോസ്റ്റിന് വന്‍ സ്വീകാര്യത. 7 മണിക്കൂറിനിടെ 4700 പേരാണ് അപേക്ഷ അയച്ചത്.മന്ത്രിസഭയുടെ ഭാഗമാകാൻ രാജ്യത്തെ യുവാക്കളെയും യുവതികളെയും ക്ഷണിച്ചായിരുന്നു വൈസ് പ്രസിഡന്റ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റ് ഇട്ടത്.
രാജ്യത്തിന്റെ യുവജനമന്ത്രിയായി, യുവജന പ്രശ്നങ്ങളെ പ്രതിനിധീകരിക്കാൻ ഒരു വിശിഷ്ട യുവാവിനെയോ യുവതിയെയോ തിരയുകയാണെന്ന് കാണിച്ചാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ അപേക്ഷ ക്ഷണിച്ചത്. യുവജന മന്ത്രിയാകാൻ യോഗ്യരും കഴിവുള്ളവരും സത്യസന്ധരും ആയവർക്ക് അവരുടെ അപേക്ഷകൾ കാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് [email protected] എന്ന വിലാസത്തിൽ അയക്കാം.
തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകൻ യുഎഇ കാബിനറ്റിൽ യുവജന മന്ത്രിയാകുമെന്ന് അദ്ദേഹം പറഞ്ഞു. അനുയോജ്യമായ സ്ഥാനാർത്ഥിക്ക് മാതൃരാജ്യ വിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണ ഉണ്ടായിരിക്കണമെന്നും യുക്തിപരമായ സമീപനം നിലനിർത്തണമെന്നും മാതൃരാജ്യത്തെ സേവിക്കുന്നതിൽ അഭിനിവേശമുള്ളവരായിരിക്കണം എന്നും ഷെയ്ഖ് മുഹമ്മദ് എഴുതി
![]()
