ജിദ്ദ: ജിദ്ദ കേരള പൗരാവലി വർണ്ണാഭമായ പരിപാടികളോടെ സൗദി ദേശീയ ദിനം ആഘോഷിച്ചു. സൗദിയുടെയും ഇന്ത്യയുടേയും ദേശീയ ഗാനത്തോടെ ആഘോഷങ്ങൾ തുടങ്ങി.അബീർ മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു.പൗരാവലി പ്രതിനിധി സഭ സീനിയർ അംഗം നസീർ വാവക്കുഞ്ഞു ദേശീയദിന സന്ദേശം നൽകി.ജിദ്ദ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപ്പുരം, ഒ.ഐ.സി.സി റീജിയനൽ പ്രസിഡന്റ് കെ.ടി.എ മുനീർ, ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ജനൽ സെക്രട്ടറി സുൽഫീക്കർ ഒതായി എന്നിവർ സംസാരിച്ചു.
പരിപാടിയിൽ ദേശഭക്തി ഗാനങ്ങളും നാഷണൽ ഡേ ക്വിസും വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികളും അരങ്ങേറി.സാംസ്കാരിക പരിപാടികളും അരങ്ങേറി.
![]()
