യാംബു: സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കെ.എം.സി.സി യൂത്ത് വിഭാഗം സ്പോർട്സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു.കുട്ടികളും മുതിർന്നവരും കെ.എം.സി.സി നേതാക്കളും വളന്റിയർമാരും പ്രവർത്തകരും വിവിധ സംഘടന പ്രതിനിധികലും പങ്കെടുത്ത മാർച്ച് പാസ്റ് ശ്രദ്ധേയമായി.
കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി അംഗം കെ.പി.എ. കരീം താമരശ്ശേരി, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നിയാസ് പുത്തൂർ, സെക്രട്ടറി ഷറഫു പാലീരി എന്നിവർ മാർച്ച് പാസ്റ്റ് നിയന്ത്രിച്ചു.നാസർ നടുവിൽ, യാസിർ കൊന്നോല എന്നിവർ സംസാരിച്ചു.
യാംബുവിലെ 15 പ്രമുഖ ഫുട്ബാൾ ടീമുകൾ പങ്കെടുത്ത ഷൂട്ടൗട്ട് മത്സരത്തിൽ എച്ച്.എം.ആർ.എഫ്.സി ടീം, എവർഗ്രീൻ എഫ്.സി ടീം എന്നിവർ യഥാക്രമം ഒന്ന്, രണ്ട് രണ്ട് സ്ഥാനങ്ങൾ നേടി.
ഷാമോൻ ഷബീബ്, മാമുക്കോയ ഒറ്റപ്പാലം,ഷമീർ ബാബു, ഫിറോസ്, അബ്ബാസ് അബ്ദുൽ കരീം പുഴക്കാട്ടിരി എന്നിവർ ഷൂട്ടൗട്ട് മത്സരം നിയന്ത്രിച്ചു.
![]()
