സൗദി അറേബ്യയുടെ വിദേശ നയവും ലോകത്തെ മുഴുവൻ വിശാലമായ കാഴ്ചപ്പാടുകളോട് നോക്കി കണ്ടു കൊണ്ടുള്ള ഒരു അഭിമുഖമായിരുന്നു കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുമ്മദ് ബിന്‍ സല്മാന് ഫോക്സ് ന്യൂസ് ചാനലിന് നൽകിയത്.ലോകമാകെ വളരെ ശ്രദ്ധയോടെയാണ് ശ്രവിച്ചത്.
അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ
ഇരുപതിയൊന്നം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയഗാഥാ സൗദിയുടേത് ആയിരിക്കും.
രാജ്യ പുരോഗതിയുടെ വേഗത അതിവേഗം കുതിക്കുന്നത് ദൃശ്യമാണ്. വികസനം, ക്ഷേമം എന്നിവ ഒരു നിമിഷം പോലും നിലക്കാതെ തുടരും.
സൗദി അറേബ്യയുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി 2016 ഏപ്രില്‍ 16 ന് പ്രഖ്യാപിച്ച വിഷന്‍ 2030 ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്.
വിഷന്‍ 2030 രാജ്യത്തിന്റെ സ്വപ്ന പദ്ധതിയാണ്. അതിന്റെ ലക്ഷ്യം കൈവരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതിന്റെ അടിസ്ഥാനത്തില്‍ പുതിയ ലക്ഷ്യങ്ങള്‍ രൂപകല്പന ചെയ്യും.ലോകത്തിലേ ഏറ്റവും ശക്തമായ സമ്പത് വ്യവസ്ഥകളിലൊന്നായി രാജ്യം മാറും.ഇസ്ലാമിക മൂല്യങ്ങളും തിരുഗേഹങ്ങളും രാജ്യത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. അതിന് കോട്ടം സംഭവിക്കാതെയുളള വികസന പാതകളാണ് രാജ്യത്തിന്റെ നയമെന്ന പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്മാന് വ്യക്തമാക്കി.നാലു വർഷത്തിന് ശേഷം പുതിയ വികസന കാഴ്ചപ്പാടുമായി വിഷൻ 2040 പ്രഖ്യാപിക്കും.
ഫലസ്തീൻ പ്രശ്നം ശാശ്വതമായി പരിഹരിച്ചാൽ മാത്രം ഇസ്രായേലുമായി നയതന്ത്ര ബന്ധം സാദ്യമാകൂ.ഈ വിഷയത്തിൽ ഏഴു പതിറ്റാണ്ടായി തുടരുന്ന സൗദിയുടെ നിലപാടില്‍ മാറ്റമില്ല.
പ്രശ്ന പരിഹാരത്തിന് സൗദി അറേബ്യ ചര്‍ച്ചകളും ശ്രമങ്ങളും തുടരുകയാണ്. ഫലസ്തീന് ജനതയുടെ ജീവിതം സുരക്ഷിതമാകണം. നിര്‍ഭയമായി ജീവിക്കാന്‍ കഴിയുന്ന സ്വതന്ത്ര രാഷ്ട്രമാണ് ആവശ്യം.
ഇനിയൊരു ഹിറോഷിമയെ ലോകത്തിനു സഹിക്കാനാവില്ല.സമാധാനമാണ് ലോകം ആഗ്രഹിക്കുന്നത്.ആണവായുധം നേടാനുളള ഏതൊരു രാജ്യത്തിന്റെയും ശ്രമം അങ്ങേയറ്റം മോശം പ്രവണതയാണ്.
റഷ്യ, ഉക്രൈൻ സംഘർഷം പരിഹരിക്കാനുള്ള സൗദിയുടെ ശ്രമങ്ങൾ തുടരും.
ഇരു രാജ്യങ്ങളുമായും തങ്ങൾക്ക് ഊഷ്മള ബന്ധങ്ങൾ ഉണ്ടെന്നും കിരീടവകാശി പറഞ്ഞു.
ചൈന തകർന്നാൽ അത് അമേരിക്കയുടെ തകർച്ചക്കും കാരണമാകും.ചൈനയുമായി എല്ലാ മേഖലയിലും ആശയ വിനിമയം നടത്തുന്നുണ്ട്.
ഇന്ത്യയെ പശ്ചിമേഷ്യയായും യൂറോപ്പുമായും ബന്ധിപ്പിക്കുന്ന പുതിയ സാമ്പത്തിക ഇടനാഴി പദ്ധതി സമയവും പണവും ലാഭിക്കും. പദ്ധതി ഇന്ത്യക്കും യൂറോപ്പിനുമിടയിൽ വ്യാപാര സാമ്പത്തിക കൈമാറ്റത്തിന് മൂന്നു മുതൽ ആറു വരെ ദിവസം ലാഭികാനവും
സ്പോർട്സ് മേഖല വഴി ഒരു ശതമാനം ജി ഡി പി സൗദിയിലേക്ക് എത്തുമെങ്കിൽ നിങ്ങൾ അതിനെ സ്പോർട്സ് വാഷിങ് എന്നു വിളിച്ചാലും എനിക്കൊരു വിഷയവുമില്ലന്നു കീരീടാവകാശി പറഞ്ഞു.
![]()
