റിയാദ്:മനോജ് കെ ജയൻ, സിതാര കൃഷ്ണകുമാർ തുടങ്ങിയവർ പാടി മലയാളികൾ നെഞ്ചോടു ചേർത്ത തേൻ നിലാവ് എന്ന മെഗാ ഹിറ്റ് മ്യൂസിക്കൽ ആൽബത്തിന് ശേഷം അൻഷാദ് തൃശൂരിന്റെ മറ്റൊരു മ്യൂസിക്കൽ ഹിറ്റ് “കസ്തൂരിക്കാറ്റ് ” ഇന്ന് പ്രശസ്ത സിനിമാതാരവും ഗായകനുമായ മനോജ് കെ ജയന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലും റിയാദിൽ നടക്കുന്ന റിയാദ് ടാക്കിസ് മെഗാഷോയിലും യുവ ഗായകൻ അരവിന്ദ് വേണുഗോപാലും പ്രകാശനം ചെയ്യുകയാണ്.
മലയാളികളുടെ സ്വന്തം ഗായിക ശ്രേയ ജയ്ദീപും സൗദി അറേബ്യൻ വേദികളിലൂടെ ശ്രദ്ധേയരായ യുവഗായികമാരായ ഫിദ ഫാത്തിമയും അനാമിക സുരേഷും ചേർന്നാലപിച്ച കസ്തൂരിക്കാറ്റ് മ്യൂസിക്കൽ ആൽബം ഇന്ന് സംഗീതാസ്വാദകർക്കായി എത്തുകയാണ്.
ജലീൽ കെ ബാവയുടെ ഗാന രചനയിലും ഷാനു കക്കൂറിന്റെ സംവിധാന മികവിലുടെ ആൻഫി ക്രിയേഷൻസിന്റെ ബാനറിൽ ഒരു നവ്യ സംഗീത ദൃശ്യ വിസ്മയമായാണ് കസ്തൂരിക്കാറ്റ് സംഗീത ലോകത്തിലേക്ക് ആഞ്ഞടിക്കാൻ പോകുന്നത്.
ആൻഫി ക്രിയേഷൻസിനും ഈ യൂട്യൂബ് ചാനലിനും എല്ലാവരുടെയും പൂർണ്ണ സഹകരണവും പ്രാർത്ഥനയും ഉണ്ടാകണമെന്നും എല്ലാവരും ഈ ചാനൽ സബ്സ്ക്റൈബ് ചെയ്യണമെന്നും പിന്നണിയിൽ പ്രവർത്തിച്ചവർ അഭ്യർത്ഥിച്ചു
https://www.youtube.com/channel/UCQDh_d5SEEwYUAwXod0FcfA
![]()
