റിയാദ്: സൗദിയിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മൂവ്വായിരം റിയാലിന് മുകളിലുള്ള സാധനങ്ങൾക്ക് നികുതി ഈടാക്കാൻ തീരുമാനം. സൗദി സകാത് ടാക്സ് ആൻറ് കസ്റ്റംസ് അതോറിട്ടിയാണ് ഇത് സംബന്ധിച്ച വിവരം കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. ഇത് പ്രകാരം വിദേശത്തു നിന്ന് സൗദിയിൽ എത്തിക്കുന്ന മൂവ്വായിരം റിയാലിന് മുകളിലുള്ള പുതിയ ഉൽപ്പന്നങ്ങൾക്ക് നികുതി നൽകേണ്ടി വരും. കൂടാതെ ഇത്തരം വിലയുള്ള ഉൽപ്പനങ്ങൾ കൊണ്ട് വരുന്നവർ വിമാനത്താവളത്തിലും തുറമുഖങ്ങളിലും ഡിക്ലറേഷൻ പൂരിപ്പിച്ചു നൽകുകയും വേണം. വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നവർ വിലപിടിപ്പുള്ള നിരവധി പുതിയ ഉൽപ്പന്നങ്ങൾ സൗദിയിലേക്ക് കൊണ്ട് വരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നികുതി നടപടി.
![]()
