കോഴിക്കോട് : നിപ്പ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് സെപ്റ്റമ്ബർ 24 വരെ ജില്ലാ കളക്ടർ എ ഗീത അവധി പ്രഖ്യാപിച്ചു.പ്രൊഫഷണൽ കോളേജുകൾക്കും ട്യൂഷൻ സെന്ററുകൾക്കും ഇതു ബാധകം ആണ്.സ്ഥാപനങ്ങൾക്ക് ഓൺലൈൻ വഴി ക്ലാസുകൾ എടുക്കാം.
മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽനടന്ന യോഗത്തിലാണ് തീരുമാനം. കൈറ്റിന്റെ സഹായത്തോടെ ഓൺലൈൻ ക്ലാസ് നടത്താനുള്ള സഹായങ്ങൾ ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു
![]()
