റിയാദ്: സൗദി അറേബിയയിൽ ശക്തമായ ചൂടിനെ തുടർന്ന് ഉച്ചസമയത് പുറം ജോലികളിൽ നിന്ന് തൊഴിലാളികളെ വിലക്കി കൊണ്ട് തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു നിയമം അവസാനിപ്പിച്ചു. ഈ നിയമം പിൻവലിക്കുന്നതായി തൊഴിൽ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. സെപ്റ്റംബർ 20 മുതൽ ഈ നിയമം ബാധകമല്ലെന്നും അറിയിച്ചു. ശക്തമായ ചൂടിനെ തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി സൗദിയിൽ ഉച്ച സമയത്തു തൊഴിലാളികളെ പുറം ജോലിയിൽ നിന്ന് വിലക്കിയിരുന്നു. ഉച്ചക്ക് 12 മുതൽ 3 വരെ ഏർപ്പെടുത്തിയിരുന്ന ഇളവാണ് ഇതോടെ അവസാനിക്കുന്നത്. ചൂടിന് ശമനം കണ്ടുതുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് നിയമം പിൻവലിക്കുന്നത്.
![]()
