ഗുഢാലോചന നടന്നുവെന്നും ഉമ്മൻചാണ്ടിയുടെ പേര് എഴുതി ചേർത്തതാണെന്നും പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന് രംഗത്ത്.
ഉമ്മന്‍ചാണ്ടിയുടെ പേര് ആദ്യമില്ലായിരുന്നു. പിന്നീട് കെ ബി ഗണേഷ് കുമാർ എം എൽ എ യുടെ ബന്ധു ശരണ്യ മനോജിന്റെ നേതൃത്വത്തിൽ എഴുതി ചേർക്കുകയായിരുന്നു. ഗണേഷ് കുമാർ തന്നെ പീഡിപ്പിച്ചെന്ന ആദ്യ പരാതിയിലെ പരാമർശം പിന്നീട് ഒഴിവാക്കിയെന്നു ഫെനി പറഞ്ഞു.
21 പേജുള്ള കത്താണ് ജയിലില്‍ വച്ച് പരാതിക്കാരി എഴുതിയത്. ജയില്‍ രേഖകളില്‍ അക്കാര്യം പറയുന്നുണ്ട്. ഗണേഷ് കുമാര്‍ എം.എല്‍.എയുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ പി.എ. പ്രദീപിന്റേയും ശരണ്യ മനോജിന്റെയും ഇടപെടലില്‍ കത്ത് നാല് പേജായി ചുരുങ്ങി.
പരാതിക്കാരി ജയിലില്‍നിന്ന് ഇറങ്ങി 6 മാസം ശരണ്യ മനോജിന്റെ വീട്ടിലാണ് താമസിച്ചത്. ഗണേഷിന്റെ നിര്‍ദേശപ്രകാരം പരാതിക്കാരി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തുന്നതായി ശരണ്യ മനോജ് എന്നോടു പറഞ്ഞു.
മനോജ് ഒരു കത്ത് വായിക്കാന്‍ തന്നു. അതില്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ചും ജോസ് കെ.മാണിയെക്കുറിച്ചുമുള്ള ആരോപണം ഉണ്ടായിരുന്നു. പരാതിക്കാരിയുടെ കയ്യക്ഷരത്തില്‍ കൂടുതല്‍ പേജുകള്‍ ഉള്‍പ്പെടുത്തുകയായിരുന്നു. പേര് കൂട്ടിച്ചേര്‍ക്കുന്നത് ശരിയാണോ എന്നു ചോദിച്ചു. ഇത് മോശമായ പരിപാടിയാണെന്നു പറഞ്ഞുപ്പോള്‍ ഗണേഷ്കുമാറിന്റെ നിര്‍ദേശപ്രകാരമാണെന്നു പറഞ്ഞു. സാറിന് മന്ത്രിയാകാന്‍ പറ്റിയില്ല, അതുകൊണ്ട് മുഖ്യനെ ഏങ്ങനെയെങ്കിലും താഴെയിറക്കണമെന്നും ശരണ്യ മനോജ് പറഞ്ഞതായി ഫെനി വിശദീകരിച്ചു
![]()
