റിയാദ് : നാളെ റിയാദിൽ നടക്കുന്ന തവനൂർ മണ്ഡലം കെഎംസിസി ഈലാഫ്- 23 പരിപാടിയിൽ പങ്കെടുക്കാൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം എൽ എ യുമായ കെ എം ഷാജി റിയാദിലെത്തി.
തവനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എം അബ്ദുള്ളകുട്ടിയും അദ്ദേഹത്തോടൊപ്പം റിയാദിലെത്തി. ഇരു നേതാക്കളെയും റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കെഎംസിസി നേതാക്കൾ സ്വീകരിച്ചു.
സെൻട്രൽകമ്മിറ്റിപ്രസിഡണ്ട് സി പി മുസ്തഫയുടെ നേതൃത്വത്തിൽ തവനൂർ മണ്ഡലം കെഎംസിസി പ്രസിഡണ്ട് അലികുട്ടികൂട്ടായി ഷാജി സാഹിബിനും
കെ സി ലത്തീഫ് അബ്ദുള്ള കുട്ടി സാഹിബിനും ബൊക്ക നൽകി സ്വീകരിച്ചു. കെഎംസിസി നേതാക്കളായ
വി കെ മുഹമ്മദ് , യാക്കൂബ് ത്തില്ലൻകേരി. നൗഫൽ താനൂർ. മണ്ഡലം ഭാരവാഹികളായ സുധീർ. അബൂബക്കർ. യൂസഫ് എന്നിവരും സന്നിഹിതരായിരുന്നു .
നാളെ (വെള്ളി) വൈകീട്ട് 7 മണിക്ക് റിയാദ് എക്സിറ്റ് 18 ലെ ദറത് അൽ മനാഖ ഇസ്തറാഹയിൽ നടക്കുന്ന തവനൂർ മണ്ഡലം കെഎംസിസിയുടെ സമ്മേളനത്തിൽ ഇരു നേതാക്കളും പങ്കെടുക്കും. കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫയടക്കം പ്രമുഖ നേതാക്കൾ സംബന്ധിക്കും. റിയാദിലെ പ്രമുഖ ഗായകർ അണിനിരക്കുന്ന ഇശൽ രാവും നടക്കും. പരിപാടിയിലേക്ക് മുഴുവൻ കെഎംസിസി പ്രവർത്തകരെയും പങ്കെടുക്കണമെന്ന് തവനൂർ മണ്ഡലം ഭാരവാഹികൾ അഭ്യർത്ഥിച്ചു
![]()
