കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ നിപ്പാ സംശയിക്കുന്ന സാഹചര്യത്തിൽ കൺട്രോൾ റൂം തുറക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രികളിൽ ജാഗ്രത ശക്തമാക്കാൻ ഉദ്യോഗസ്ഥ തലത്തിൽ നിർദ്ദേശം കൊടുത്തിട്ടുണ്ട്. ആശുപതികളിലെ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി നിർദേശിച്ചു.പൂനെ എൻ ഐ വിയിൽ നിന്നുള്ള ഫലം ഇന്ന് വൈകിട്ടോടെ പുറത്തുവരുന്നത് അനുസരിച്ചു വൈകീട്ട് വീണ്ടും ഉന്നതതല യോഗം ചേരും.നിപ്പാ നിയന്ത്രണങ്ങൾക്കായി 16 ടീമുകൾ രൂപവത്കരിച്ചു.സമ്പർക്ക പട്ടികയിൽ 75 പേരാണ് ഉള്ളത്. നിപ്പാ ലക്ഷണങ്ങളുള്ളവരുമായി അടുത്ത ബന്ധം പുലർത്തിയവരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റും.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നാല് പേരാണ് ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. ഒരാൾ വെന്റിലേറ്ററിലാണ്. മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു
![]()
