റിയാദ് : ഗൾഫ് മലയാളി ഫെഡറേഷൻ 2023/24 വർഷത്തേക്ക് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. 9/9/2023 ശനിയാഴ്ച വൈകുന്നേരം എട്ടുമണിക്ക് ബത്തഹാ ലുഹാ ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ ഗ്ലോബൽ ചെയർമാൻ റാഫി പാങ്ങോട് അധ്യക്ഷത വഹിച്ച യോഗത്തിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ഷാജി മഠത്തിൽ(പ്രസിഡന്റ് ), അഷ്റഫ് ചേരാമ്പ്ര, ഡാനി ഞാറക്കൽ (വൈസ് പ്രസിഡണ്ടായി), പി എസ് കോയ (കോഡിനേറ്റർ), ഷെഫീന (ജനറൽ സെക്രട്ടറി), ഷാഹിദ ഷാനവാസ്, സുബൈർ കുമ്മിൾ (ജോയിൻ സെക്രട്ടറി), ഷാജഹാൻ കാഞ്ഞിരപ്പള്ളി (ട്രഷറർ), ടോം ചാമക്കാല, കുഞ്ഞുമുഹമ്മദ്, സുധീർ പാലക്കാട്, റഷീദ് മൂവാറ്റുപുഴ (ഇവന്റെ കോഡിനേറ്റർ), ജീവകാരുണ്യ കൺവീനർമാരായി (മാത്യു ശുമൈസി, ഉസൈൻ വട്ടിയൂർക്കാവ്, എൻജിനീയർ നൂറുദ്ദീൻ, ഉണ്ണികൃഷ്ണൻ, നസീർ ഖാൻ, റാഫി പാങ്ങോട് (ജീവകാര്യണ്യം), സുലൈമാൻ വിഴിഞ്ഞം (മീഡിയ കോഡിനേറ്റർ), പത്തംഗ വളണ്ടിയർ ടീമിന് പുറമെ സജീർ പൂവാർ, മെട്രോ നൗഷാദ്, സജീർഖാൻ, ഷാനവാസ് വെമ്പിളി, നിഷാദ് ഈസ എന്നിവരടങ്ങുന്ന 27 അംഗ പ്രവർത്തക സമിതിയെയും തെരെഞ്ഞെടുത്തു.
ചികിത്സ സഹായം, സുരക്ഷാ പദ്ധതി, അപകട ഇൻഷുറൻസ്, വിദേശത്തും സ്വദേശത്തും അംഗങ്ങൾക്കായി സംരംഭങ്ങൾ തുടങ്ങാനും തീരുമാനിച്ചു. പുതിയതായി തെരഞ്ഞെടുത്ത റിയാദ് സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർമാർക്ക് സൗദി നാഷണൽ കമ്മറ്റി പ്രസിഡണ്ട് അബ്ദുൽ അസീസ് പവിത്ര, നാഷണൽ കമ്മറ്റി ട്രഷറർ ഹരികൃഷ്ണൻ എന്നിവർ സംഘടനയുടെ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. സുബൈർ കുമ്മിൾ നന്ദി പറഞ്ഞു
![]()
