മൊറോക്കോ :മൊറോക്കോയിലെ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 1000 കടന്നു. ചരിത്ര നഗരമായ മറാക്കഷിലടക്കം വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതിന്.അനവധി പേർക്ക് പരിക്കുണ്ട്.വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മോറോക്കോയിൽ വൻ ഭൂചലനം ഉണ്ടായത് . മറാകഷിന് 71 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് 18.5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് റിപ്പോർട്ട് ചെയ്തത്.കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. മൊറോക്കോയ്ക്ക് സഹായമെത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചിട്ടുണ്ട്. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളും മൊറോക്കോക്ക് സഹായവുമായി രംഗത്തുണ്ട്.
മൊറോക്കോയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റപെട്ടു കിടക്കുന്നവർക്ക് സാധ്യം എത്തിക്കാൻ എയർ ബ്രിഡ്ജസ് സ്ഥാപിക്കാൻ യു എ ഇ പ്രസിഡന്റ് ഷെയ്ക്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി.
![]()
