റിയാദ്: ഷിഫ വെൽഫെയർ അസോസിയേഷൻ ഒമ്പതാമത് വാർഷികം ആഘോഷിച്ചു. ഷിഫയിലെ അൽ റീമാസ് ആഡിറ്റോറിയത്തിൽ ആണ് പരിപാടി നടന്നത്. ആൻഡ്രിയ ജോൺസന്റെ നിയന്ത്രണത്തിൽ ആർ.എം.സി മ്യൂസിക് ക്ലബ് അവതരിപ്പിച്ച ഗാന വിരുന്നും നവ്യാസ് എന്റർടൈൻമെന്റ് ബിന്ദു സാബു ടീച്ചറുടെ നേതൃത്വത്തിൽ അരങ്ങേറിയ മനോഹര നൃത്തങ്ങളും കാണികൾക്ക് ഏറെ കൗതുകമായി. റിയാദിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധിപേർ പങ്കെടുത്തു. മുജീബ് കായംകുളം,വിജയൻ നെയ്യാറ്റിൻകര,ഗഫൂർ കൊയിലാണ്ടി,നാസർ ലൈസ്,സാബുപത്തടി,അലി ആലുവ,സിനാൻ ബാബു,മനാഫ് കാലിക്കറ്റ്,ഷിബു പത്തനാപുരം,തുളസി കൊട്ടാരക്കര തുടങ്ങിയവർ സംസാരിച്ചു. അജിത് കുമാർ കടയ്ക്കൽ ആമുഖ പ്രസംഗം നടത്തി.അബ്ദുൽ കരീം പുന്നലയുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം ജീവൻ ടി.വി. ചീഫ് ബ്യൂറോ ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. മുഖ്യ അതിഥിയായി റിയാദ് അൽ ആലിയഇന്റർനാഷണൽ സ്കൂൾ ഹെഡ്മാസ്റ്റർ ഷാനു സി. തോമസ് മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ കരീം കൊടപ്പുറം, ഇബ്രാഹിം പട്ടാമ്പി, അജ്മൽ പട്ടാമ്പി, സാദിഖ് കുളപ്പാടം, ശിഹാബ് കരുനാഗപ്പള്ളി, നാസർ കൊട്ടുകാട്, അഷറഫ് കൊണ്ടോട്ടി, സുലൈമാൻ മണ്ണാർക്കാട്, ജോർജ് ദാനിയേൽ കോന്നി, ടിറ്റു ബ്രൈറ്റ്, അമൽ, അജിത് കുമാർ, അഖിൽ കായംകുളം, സുൽഫികൊടപ്പുറം, സലീം കോട്ടപ്പുറം, സജീഷ് പുളിക്കൽ, നാസർ മഞ്ചേരി, സിദ്ദീഖ് മഞ്ചേരി, അൻസാരി ആലപ്പുഴ തുടങ്ങിയവർ നേതൃത്വം നൽകി. റിയാദ് ടാക്കീസ് ടീം അവതരിപ്പിച്ച ശിങ്കാരിമേളം ഉത്സവ പ്രതീതിയുളവാക്കി. ബ്രൈറ്റ് ജോസ് ഇരിഞ്ഞാലക്കുട നന്ദി പറഞ്ഞു. മുത്തലിബ് കാലിക്കറ്റ് ( സൗണ്ട് സിസ്റ്റം), ഹാരിസ് ചോല (സ്ക്രീൻ), സ്വാലിഹ് അഹ്മദ് (ഗൾഫ് മീഡിയ ക്യാമറ) തുടങ്ങിയവർ സാങ്കേതിക സഹായം നിർവഹിച്ചു.
![]()
