റിയാദ് : തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ (ആസിയാന്‍) വിഭവങ്ങളൊരുക്കി റിയാദിലെ ലുലു ഹൈപ്പര്‍ മാർക്കറ്റിൽ ആസിയാന്‍ ഫെസ്റ്റിന് തുടക്കമായി.ആസിയാന്‍ രാജ്യങ്ങളിലെ 6200 ഉല്പന്നങ്ങളാണ് ഈ മാസം 12 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലിന് എത്തിച്ചിട്ടുള്ളത്.എട്ട് ആസിയാന്‍ രാജ്യങ്ങളടക്കം 15 രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ റിയാദ് മുറബ്ബയിലെ ലുലു ഹൈപ്പർ മാർക്കെറ്റിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.അതിഥികളെ സൗദിയിലെ ലുലു ഗ്രൂപ് ഡയറക്ടര്‍ ഷഹീം മുഹമ്മദ് സ്വീകരിച്ചു.വിയറ്റ്നാം അംബാസഡര്‍ ഡാംഗ് സുവാന്‍ ഡങ്, ബ്രൂണെ അംബാസഡര്‍ ഡാറ്റോ യൂസഫ് ബിന്‍ ഇസ്മായില്‍, ഇന്തോനേഷ്യന്‍ അംബാസഡര്‍ അബ്ദുല്‍ അസീസ് അഹമ്മദ്, മലേ ഷ്യന് അംബാസഡര്‍ ദാതുക് വാന്‍ സൈദി, മ്യാന്മര് അംബാസഡര്‍ ടിന് യു, ഫിലി പ്പൈന്‍സ് ചാര്‍ജ് ഡി അഫയേഴസ് റോമല്‍ മൊമാറ്റോ, സിംഗപ്പൂര്‍ അംബാസഡര്‍ പ്രേംജിത്ത്, മ്യാന്മാര്, തായ്ലന്റ് അംബാസഡര്‍ ഡാം ബൂന്താം, ജിബൂട്ടി അംബാസഡര്‍ സിയാഉദ്ദീന്‍ സഈദ്, മറ്റു വിശിഷ്ടാതിഥികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
![]()
