റിയാദ്: യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മീഷന്റെ ഉച്ചകോടിക്ക് ഞായറാഴ്ച്ച റിയാദിൽ തുടക്കമാകും. പതിനഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഉച്ചകോടിക്കാണ് റിയാദ് വേദിയാകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും. ലോകത്തെ സംരക്ഷിത പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണവും വിപുലീകരണവും ഉച്ചകോടിയിൽ ചർച്ചയാകും. കൂടാതെ പുതിയ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തേണ്ട പൈതൃക കേന്ദ്രങ്ങളുടെ പരിഷ്കരിച്ച പട്ടികയും ചർച്ചകൾക്ക് ശേഷം ഉച്ചകോടി അംഗീകരിക്കും. നിരവധി പൈതൃക കേന്ദ്രങ്ങളാണ് ഹെറിറ്റേജ് കമ്മീഷന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്നത്.
![]()
