റിയാദ്: സൗദി അറേബ്യൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള നൂഖ് കമ്പനി റിയാദിൽ പ്രവർത്തനം ആരംഭിക്കുന്നു. ശനിയാഴ്ച്ച റിയാദിൽ കമ്പനി തുറക്കുമെന്ന് ബന്ധപ്പെട്ട വിഭാഗം അറിയിച്ചു. റിയാദിലെ അനസ് ഇബ്നു മാലിക് റോഡിലാണ് സ്ഥാപനം തുറക്കുകയെന്നു കമ്പനി ട്വിറ്റ് ചെയ്തു. സൗദിയിലെ ഒട്ടകങ്ങളുടെ പാലും ഇതര ഉൽപ്പന്നങ്ങളും ഈ കമ്പനിയിലൂടെ റിയാദിലെ വിപണിയിൽ എത്തും. കമ്പനി റിയാദിൽ തുറക്കുന്നതോടെ ചെറുകിട ശ്രിഖലകളും തലസ്ഥാന നഗരിയിൽ സജീവമാകും. മറ്റ് നഗരങ്ങളിൽ കൂടി വ്യാപിപ്പിക്കുമെന്ന് കമ്പനി അധികൃതർ പറഞ്ഞു.
![]()
