ന്യൂഡൽഹി :പ്രതിപക്ഷ പാർട്ടികളുടെ ഐക്യ മുന്നണിയായ ” ഇന്ത്യ ” യുടെ യോഗങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ബി ജെ പി യും കേന്ദ്ര സർക്കാരും ഭയപ്പെടുന്നുണ്ടോ?
അങ്ങനെയാണ് സമീപകാലത്തെ കേന്ദ്രസർക്കാർ നീക്കങ്ങളും പ്രത്യേക പാർലമെന്റ് സമ്മേളനത്തില്‍ രാജ്യത്തിന്റെ പേര് തന്നെ മാറ്റാനുള്ള നീക്കം ഉണ്ടാകുമെന്ന രീതിയിലുള്ള അഭ്യൂഹങ്ങളും സൂചിപ്പിക്കുന്നത്.റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പ്രമേയം കൊണ്ട് വന്നേക്കുമെന്ന് സൂചന. ജി20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്കിയ ക്ഷണകത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് എഴുതിയതിലും വിവാദം കത്തി നിൽക്കുകയാണ്.ഇന്ത്യ എന്ന പേര് മാറ്റുന്നത് ഭരണഘടന മൂല്യങ്ങൾക്ക് എതിരായ നീക്കമെന്ന് കോൺഗ്രസ് ആരോപിച്ചു.ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്ന ഭരണഘടനയിലെ വാചകം ഭാരത് ദാറ്റ് ഈസ് ഇന്ത്യ എന്നാക്കാനാണ് ബിജെപി നീക്കമെന്നും ഇന്ത്യ സഖ്യത്തെ പിന്തിരിപ്പിക്കാൻ ഇതിലൂടെ കഴിയില്ലെന്നും കൊണ്ഗ്രെസ്സ് നേതാവ് ജയറാം രമേഷ് എക്സിൽ പോസ്റ്റിൽ കുറിച്ചു.മോദി സർക്കാർ ഇന്ത്യയുടെ പേര് മാറ്റുക എന്ന വിഡ്ഢിത്തരം കാട്ടില്ലെന്നാണ് തൻ പ്രതീക്ഷിക്കുന്നതെന്ന് കൊണ്ഗ്രെസ്സ് പ്രവർത്തക സമിതി അംഗം ശശി തരൂർ എം പി പ്രതികരിച്ചു.
കോൺഗ്രസിന് ഭാരത മാതാവിനോടല്ല ഒരു കുടുംബത്തോട് കൂറെന്ന് വിമര്‍ശനങ്ങളിലൂടെ വ്യക്തമാകുന്നുവെന്നു ബിജെപി അധ്യക്ഷൻ ജെപി നദ്ദ കുറ്റപ്പെടുത്തി.റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതിന് പകരം റിപ്പബ്ലിക് ഓഫ് ഭാരത് പാസ്പോർട്ടിലുൾപ്പടെ ഉപയോഗിക്കാനുള്ള പ്രമേയം പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്നേക്കും
![]()
