ന്യൂ ഡൽഹി : ജി 20 യിൽ അംഗങ്ങളല്ലാത്ത രാജ്യങ്ങള്‍ ഉൾപ്പെടെ വികസ്വര രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ ഇന്ത്യ സംരക്ഷിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി.
ഇന്ത്യയുടെ വളർച്ച മറ്റ് ലോക രാജ്യങ്ങൾക്കും നേട്ടമാണെന്നും ഉച്ചകോടിയോട് അനുബന്ധിച്ച് മണികൺട്രോൾ ഡോട്ട് കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ നിലപാട് അറിയിച്ചത്.ജി 20 യിൽ ഉൾപ്പെടാത്ത രാഷ്ട്രങ്ങളുടെ താത്പര്യവും സംരക്ഷിക്കും.ആഗോള സാഹചര്യം പ്രതികൂലമായിരുന്നിട്ടും പണപ്പെരുപ്പം നിയന്ത്രിക്കാൻ കഴിഞ്ഞു.
ആഗോള ഭൗമരാഷ്ട്രീയം മൂലം പിരിമുറുക്കങ്ങൾ വർദ്ധിക്കുന്ന ഒരു നിർണായക സമയത്ത് വികസ്വര ലോകത്തിന്റെ ശബ്ദം വർദ്ധിപ്പിക്കാൻ ഇന്ത്യക്ക് ഇന്ന് കഴിയും.
ആഗോള ശരാശരിയെക്കാൾ കുറവാണ് ഇന്ത്യയിലെ പണപ്പെരുപ്പമെന്നും വികസനത്തിൽ ഇന്ത്യയുടെത് മാനുഷിക സമീപനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
![]()
