കുവൈറ്റ് സിറ്റി :കുവൈത്തിൽ ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 28 ഫാർമസികളുടെ ലൈസൻസുകൾ റദ്ദാക്കി. ഫാർമസികൾ പാലിക്കേണ്ട നിബന്ധനകളും ലംഘിച്ചതിന്റെയും ഗുണ നിലവാരം പാലിക്കാത്തതിന്റെയും അടിസ്ഥാനത്തിലായിരുന്നു നടപടി സ്വീകരിച്ചത്. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ നിർദ്ദേശപ്രകാരമായിരുന്നു ലൈസൻസ് റദ്ദാക്കിയത്.രാജ്യത്ത് നടപ്പാക്കുന്ന നിയമങ്ങൾ പാലിക്കാൻ എല്ലാവരും ഒരുപോലെ ബാധ്യസ്ഥരാണെന്നും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
![]()
