കോട്ടയം: ഒരു മാസത്തോളം നീണ്ടുനിന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം പാമ്പാടിയിൽ നടന്ന കൊട്ടിക്കലാശത്തോടെ അവസാനിച്ചു.
റോഡ് ഷോകളുമായി മൂന്ന് മുന്നണികളുടെയും നേതാക്കള്‍ പുതുപ്പള്ളിയില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു.കൊട്ടിക്കലാശത്തിന്റെ അവസാന മണിക്കൂറിലേക്ക് കടന്നപ്പോള്‍ പുതുപ്പള്ളിയിൽ പ്രവര്‍ത്തകരുടെ ആവേശവും അലയടിച്ചുയര്‍ന്നു.കൊട്ടിക്കലാശം നടക്കുന്ന പാമ്പാടിയിലേക്ക് കൊടികളും തോരണങ്ങളുമായി നൃത്തവും ഒക്കെയായി പ്രവര്‍ത്തകര്‍ ഒഴുകിയെത്തി.എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പാമ്പാടിയിൽ റോഡ് ഷോ നടത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്താണ് കൊട്ടിക്കലാശത്തിൽ പങ്കുചേർന്നത്. യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനാകട്ടെ ആഘോഷം ഒഴിവാക്കി പദയാത്ര നടത്തിയാണ് കൊട്ടിക്കലാശത്തിനൊപ്പം ചേർന്നത്.സഹോദരി അച്ചു ഉമ്മനും തൃക്കാക്കര എം എൽ എ ഉമാ തോമസും ചാണ്ടി ഉമ്മന്‍ വേണ്ടി റോഡ് ഷോ നടത്തി. എൻ ഡി എ സ്ഥാനാർത്ഥി ലിജിൻ ലാലും ബി ജെ പി പ്രവർത്തകരും കൊട്ടിക്കലാശത്തിന്റെ ആവേശത്തിനൊപ്പം ചേർന്നു.കൊട്ടിക്കലാശം തികച്ചും സമാധാനപരമായിരുന്നു.
സെപ്തംബര്‍ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണും.
![]()
