മനാമ : ഓണാഘോഷം കഴിഞ്ഞു മടങ്ങവേ വാഹനപകടത്തിൽ മരണപ്പെട്ട ബഹ്റൈനിലെ സ്വകാര്യ ആശുപത്രി ജീവനക്കാരായ 4 മലയാളികളുടെയും തെലുങ്കനാ സ്വദേശിയുടെയും മൃതദേഹങ്ങൾ പൊതു ദർശനത്തിനു വെച്ചപ്പോൾ തേങ്ങലടക്കാതെ ബഹ്റൈനിലെ പ്രവാസി സമൂഹം. തങ്ങളോടൊപ്പമിരുന്ന് ഓണസദ്യം കഴിച്ചു ചിരിയും കളിയുമായി പിരിഞ്ഞ ഉറ്റ സുഹൃത്തക്കളുടെ നിശ്ചലമായ ശരീരങ്ങൾ കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ സൽമാനിയ മെഡിക്കൽ സെന്ററിലെ മോർച്ചറിക്ക് മുന്നിൽ കൂടി നിന്ന സുഹൃത്തുക്കളുടെയും സ്വദേശി പൗരന്മാരുടെയും സാമൂഹിക സാംസ്കാരിക രംഗത്തുള്ളവരുടെയും കണ്ണ് നനയിക്കുന്ന കാഴ്ച ആയിരുന്നു.
മരണത്തിലും ഒരുമിച്ചുള്ള ഉറ്റ സുഹൃത്തുക്കളുടെ യാത്ര അത്രക്ക് ഹൃദയഭേദകമായ കാഴ്ചയായിരുന്നു. ഇങ്ങനെ അഞ്ചു മൃതദേഹങ്ങൾ ഒരുമിച്ചു പൊതുദർശനത്തിനു വെക്കുന്നത് തന്നെ ആദ്യ കാഴ്ചയായിരുന്നുവെന്നു ബഹ്റൈനിലെ സാമൂഹികപ്രവർത്തകർ പറഞ്ഞു. ആലിയായിലുണ്ടായ വാഹനാപകടത്തിലാണ് അൽഹിലാൽ ആശുപത്രി ജീവനക്കാർ മരിച്ചത്. ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഹോസ്പിറ്റൽ മാനേജ്മെന്റിന്റെ സഹകരണത്തോടെ രണ്ടു ദിവസം കൊണ്ട് നടപടികൾ പൂർത്തീകരിക്കാൻ സാധിച്ചു.
നാലു പേരുടെ മൃതദേഹങ്ങൾ ഇന്ന് വൈകിട്ടുള്ള ഒമാൻ എയർലൈൻസിൽ കൊച്ചിയിലേക്കും തെലുങ്കാനാ സ്വദേശിയുടെത് ഗൾഫ് എയർ വിമാനത്തിലും നാട്ടിലേക്ക് കൊണ്ടുപോകും.വിവിധ സാമൂഹിക സാംസ്കാരിക സംഘടനകൾ പ്രവാസികളുടെ വേർപാടിൽ അനുശോചിച്ചു.
![]()
