മുംബൈ: പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ ഇന്ത്യാ മുന്നണിയുടെ പ്രവര്‍ത്തനം ഏകോപിപ്പി ക്കുന്നതിന് പതിമൂന്നംഗ സമിതിയെ തെരഞ്ഞെടുത്തു. ഏകോപന സമിതിയാവും മുന്നണിയുടെ ഉന്നത അധികാര സമിതി.ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റു പങ്കു വയ്ക്കലിന്റെ ചര്‍ച്ചകള്‍ സെപ്റ്റംബർ 30 ന് മുൻപ് പൂർത്തീകരിക്കാൻ ധാരണയായി.കോണ്‍ഗ്രസില്‍ നിന്ന് കെസി വേണുഗോപാല്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, എന്‍സിപി നേതാവ് ശരദ് പവാര്‍, തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിന്, ആര്‍ജെഡിയില്‍നിന്ന് തേജസ്വി യാദവ്, ടിഎംസിയുടെ അഭിഷേക് ബാനര്‍ജി, ശിവസേനയുടെ സഞ്ജയ് റാവത്ത്,
ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ദ് സോറന്, എഎപിയില്‍ നിന്നുള്ള രാഘവ് ഛദ്ദ,സമാജ്വാദി പാര്‍ട്ടിയില്‍നിന്ന് ജാവേദ് അലി ഖാന്, ജെഡിയു പ്രതിനിധി ലല്ലന്‍ സിങ്, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല, പിഡിപിയി ല്‍നിന്ന് മെഹ്ബൂബ മുഫ്തി എന്നവരാണ് മറ്റ് അംഗങ്ങള്‍.ബോംബയിൽ ചേർന്ന മുന്നണി യോഗമാണ് ഏകോപനസമിതിയെ തെരെഞ്ഞെടുത്തത്.
![]()
