റിയാദ് :ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഗുറാബി സെക്ടർ ‘തിളക്കം 2023 ‘ പ്രവർത്തക ക്യാമ്പ് സംഘടിപ്പിച്ചു.മുഹമ്മദ് കുട്ടി സഖാഫി ഒളമതി മുഖ്യ പ്രഭാഷണം നടത്തി.
റിയാദ് മുആവിയ ഇസ്തിറാഹയിൽ നടന്ന ക്യാമ്പ് റിയാദ് സെൻട്രൽ പ്രസിഡന്റ് ശംസുദ്ദീൻ സഖാഫി ഓങ്ങല്ലൂർ അധ്യക്ഷതയിൽ മുജീബ് എറണാകുളം ഉദ്ഘാടനം ചെയ്തു.ശുക്കൂറലി ചെട്ടിപ്പടി, അബ്ദുൽ മജീദ് താനാളൂർ, നിഷാദ് അഹ്സനി, അബൂഹനീഫ മാസ്റ്റർ, ജാബിറലി പത്തനാപുരം, ഇബ്രാഹിം കരീം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.സയിദ് മൻസൂർ തങ്ങൾ, ശിഹാബ് വേങ്ങര,മഹമൂദ് കണ്ണൂർ, കരീം ഹാജി, മുഹമ്മദ് കുഞ്ഞു സഖാഫി,ശരീഫ് കിനാശ്ശേരി, നൗഷാദ് കണ്ണൂർ, ശരീഫ് സഖാഫി എന്നിവർ ക്യാംപിനു നേതൃത്വം നൽകി.നിസാർ അഞ്ചൽ സ്വാഗതവും അബ്ദുൽ കാദർ സഖാഫി വയനാട് നദിയും പറഞ്ഞു.
![]()
