കോട്ടയം :പുതുപ്പള്ളിയില്‍ ജയം എളുപ്പമല്ല എന്നു ബോധ്യമായതോടെ യു ഡി എഫ് വ്യാപകമായ കള്ളപ്രചാരണം നടത്തുന്നതായും ഉപതെരഞ്ഞെടുപ്പ് യു ഡി എഫ് ന് ഈസി വാക്കോവറാവില്ലന്നും
സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.വലിയ രാഷ്ട്രീയ പോരാട്ടമാണ് പുതുപ്പള്ളിയില്‍ നടക്കുന്നത്. ജനങ്ങള്‍ വൈകാരികമായിട്ടല്ല, രാഷ്ട്രീയമായിട്ടാണു തെരഞ്ഞെടുപ്പിനെ കാണുന്നത്. പുതുപ്പള്ളിയില്‍ കേരള സര്‍ക്കാരിനെ വിചാരണ ചെയ്യാന്‍ പോകുകയാണെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോള്‍, ഞങ്ങള്‍ വികസനമാണ് ചര്‍ച്ച ചെയ്യുക എന്നു പറഞ്ഞു. കേരളത്തിലെ മറ്റ് മണ്ഡലങ്ങളോടൊപ്പം പുതുപ്പള്ളി എന്താണ് വികസിക്കാത്തത് എന്നു പുതുപ്പള്ളിക്കാര്‍ ചര്‍ച്ച ചെയ്തു തുടങ്ങിയിട്ടുണ്ട് അദ്ദേഹം പറഞ്ഞു.
എൽ ഡി എഫ് ശക്തമായ പ്രചാരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.സംസ്ഥാന നേതാക്കളും മന്ത്രിമാരുമടങ്ങുന്ന സംഘം പുതുപ്പള്ളിയുടെ വിവിധ മേഖലകൾ തിരിച്ചു പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു .മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിലെത്തിയപ്പോൾ ഇടതു പ്രവർത്തകർ ആവേശത്തിലായി.
![]()
